
മനാമ: ബഹ്റൈനിലുള്ള വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നും അത് സ്വകാര്യ ആശുപത്രികളിലുള്ളതിനു തുല്യമാക്കണമെന്നുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറി.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും താങ്ങാനാവുന്ന ഫീസാണ് ബഹ്റൈനിലെ ആശുപത്രികളില്‍ ഈടാക്കുന്നതെന്നും പ്രവാസികള്‍ക്കും വിദേശികളായ സന്ദര്‍ശകര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യസേവനം നല്‍കുന്നത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും എം.പിമാര്‍ പറഞ്ഞു.


