
മനാമ: ബഹ്റൈന്‍ രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ ആന്റ് എന്‍ഡുറന്‍സ് ഫെഡറേഷനും (ബി.ആര്.ഇ.ഇ.എഫ്) എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ് സൊസൈറ്റിയും സഹകരിച്ച് മെയ് 1, 2 തിയതികളില്‍ അല്‍ റിഫയിലെ മിലിട്ടറി സ്പോര്‍ട്സ് യൂണിയന് അരീനയില്‍ 135 കുതിരകള്‍ പങ്കെടുക്കുന്ന എമിറേറ്റ്സ് അറേബ്യന്‍ ഹോഴ്സ് ഗ്ലോബല്‍ കപ്പ് സംഘടിപ്പിക്കും.
ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധം വിവിധ മേഖലകളില്‍, പ്രത്യേകിച്ച് കായികരംഗത്ത് പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു മാതൃകയായി വര്‍ത്തിക്കുന്നുണ്ടെന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു.
അറേബ്യന്‍ കുതിരകളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു വിശിഷ്ട വേദിയാണ് ഈ പരിപാടി നല്‍കുന്നതെന്നും ആഴത്തില്‍ വേരൂന്നിയ സാംസ്കാരിക, കായിക പൈതൃകമായ കുതിരസവാരി സംരക്ഷിക്കാനും ഭാവി തലമുറകള്‍ക്ക് കൈമാറാനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഇതില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു