ഭോപ്പാൽ: 18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തിൽ താഴ്ത്തി. മദ്ധ്യപ്രദേശിലാണ് സംഭവം.ദുരഭിമാനക്കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്.ബാലുപുര സ്വദേശികളായ രാധശ്യാം തോമർ (21), ശിവാനി തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇരുവരുടെയും പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു
മകനെ ദിവസങ്ങളോളം കാണാതായതോടെ രാധശ്യാമിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. ഇരുവരും ഗ്രാമത്തിൽ നിന്ന് ഒളിച്ചോടിയെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചിരുന്നത്.എന്നാൽ ഇവർ ഗ്രാമം വിട്ടതായി ആരും കണ്ടിരുന്നില്ല.തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതായി സമ്മതിച്ചത്.തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾ കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.പുഴയ്ക്ക് സമീപമുള്ള ചമ്പൽ ഘരിയാൽ വന്യജീവി സങ്കേതത്തിൽ രണ്ടായിരത്തിലധികം ചീങ്കണ്ണികളും അഞ്ഞൂറിലധികം മുതലകളുമുണ്ടെന്ന് അധികൃതർ പറഞ്ഞു