ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിച്ചത്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന് ‘ ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും , അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാൽ ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നു ‘ വെന്നുമായിരുന്നു മറുപടി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
ഹോങ്കോംഗിൽ ചൈന നടത്തുന്ന ഇടപെടലിനെതിരെയാണ് യുവാക്കളുടെ പ്രതിഷേധം . ‘ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹോങ്കോങ്ങിലെ തെരുവുകളിൽ എത്തിയത് . പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.
ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ദേശീയ ദിനത്തിൽ തന്നെ തങ്ങളെ എതിർത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി ഹോങ്കോങ്ങിലെ യുവാക്കൾ എത്തിയത് അപമാനമായതായാണ് ചൈനയുടെ പ്രതികരണം.