
കൊച്ചി: ഹണിട്രാപ്പില്‍പ്പെടുത്തി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും.
കേസിലെ പ്രതികളായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തും. സഫ്ന ഉള്‍പ്പെടുന്ന സംഘം മുമ്പും സമാന കുറ്റകൃത്യത്തിലേര്പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
പറവൂര്‍ സ്വദേശി സഫ്ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍, ഇരുമ്പനം സ്വദേശി അമല്‍, മരട് സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കേള്‍ക്കാനും സംസാരിക്കാനും ശേഷിയില്ലാത്തയാളെയാണ് സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വശീകരിച്ച് എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. ഹോട്ടലിലേക്കു വരാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ നിര്‍ബന്ധിച്ചു കൊണ്ടുവരികയായിരുന്നു. മുറിയിലെത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ കുളിമുറിയില്‍ ഒളിച്ചിരുന്ന സംഘാംഗങ്ങള്‍ പുറത്തുവന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി.
യുവാവ് ഉപയോഗിക്കുന്ന യു.പി.ഐ. ആപ്പ് വഴി ബാങ്കിലുള്ള പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അക്കൗണ്ടില്‍ അധികം പണമില്ലാതിരുന്നതിനാല്‍ അത് വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.


