കൊച്ചി: തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്കി.
എറണാകുളം സെന്‍ട്രല്‍ പെലീസിലാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി ഹണി റോസ് രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടനച്ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സമൂഹമാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.
Trending
- യു.ഡി.എഫ്. അധികാരത്തിൽ വരണം; കൂടെ നിൽക്കുമെന്ന് അൻവർ
- റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം.
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
- പി.വി. അൻവറിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി