തിരുവനന്തപുരം : പടിഞ്ഞാറ് ചക്രവാള ചെരുവിലെ ആകാശ നീലിമയിൽ ചന്ദ്രതാര മുതൽ പരിശുദ്ധ റംസാനെ വരവേറ്റുകൊണ്ട് വിശ്വമാകെ മുസ്ലിംലീഗ് പോഷക സംഘടനകളും നടത്തിവന്ന മ റിലീഫ് പ്രവർത്തനങ്ങൾക്ക് വിശുദ്ധ രാവിലെ പരിസമാപ്തി കുറിച്ചുകൊണ്ട് പ്രവാസി ലീഗ് കേരള തലസ്ഥാന നഗരിയിൽ നടത്തിവന്ന റിലീഫ് പരിപാടികൾ ഇക്കഴിഞ്ഞ പ്രഭാതത്തിൽ നന്ദാവനത്തുള്ള ലീഗ് ഹൗസിൽ സാധുകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണത്തോടെ ഈ വർഷത്തെ സംഗമങ്ങൾക്ക് സമാപനം കുറിച്ചു .
ബീമാപള്ളി അബ്ദുൽഅസീസ് മുസ്ലിയാരുടെ ഖിർഅതോട് ആരംഭിച്ച സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു . സാധുക്കൾക്കുള്ള കിറ്റുകളുടെ വിതരണഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഹാജി അട്ടക്കുളങ്ങര ഷംസുദ്ദീൻ സാഹിബ് നിർവഹിച്ചു . സി എച്ച് സെന്റർലേക്കുള്ള ധനസഹായ വിതരണം മണ്ഡലം പ്രസിഡന്റ് ബീമാപള്ളി ഗുലാമിനും നൽകുകയുണ്ടായി പ്രവാസി ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ സ്വാഗതമാശംസിച്ചു . പ്രവാസി ലീഗിന്റെ ജില്ലാ ഭാരവാഹികളെ ഷബീർ മൗലവി , സഫർ ഹാജി , വള്ളക്കടവ് സംഷീർ , എം കെ അഷറഫുദ്ദീൻ , പുത്തൻപാലം നസീർ തുടങ്ങിയവർ പങ്കെടുത് സംസാരിച്ചു . ജില്ലാ നിരീക്ഷകൻ അബ്ദുൽ ഹാദി അല്ലാമ പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . സൈഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
Trending
- ‘ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും’: യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
- ഡിവൈഎഫ്ഐയുടെ സ്റ്റാര്ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം
- ഫൈബർഗ്ലാസ് സിലിണ്ടറുകൾക്ക് കൗൺസിൽ അംഗീകാരം
- തൃശ്ശൂരില് കാട്ടാന ആക്രമണം; 60 കാരന് കൊല്ലപ്പെട്ടു
- സൗദി അറേബ്യ ആതിഥേയത്വം വഹിച്ച റഷ്യ- അമേരിക്ക ചർച്ച: ബഹ്റൈൻ സ്വാഗതം ചെയ്തു
- കമ്പമലയിലെ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ
- സൗകര്യങ്ങള് VIPകള്ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ