ഹൂസ്റ്റൺ : പെയർ ലാൻഡ് സിറ്റിയിലും സമീപ സിറ്റികളിലും ആയി താമസിക്കുന്ന മലയാളികൾ അടക്കമുള്ള മറ്റ് സൗത്ത് ഇന്ത്യൻ കമ്യൂണിറ്റിയും ഉത്തരേന്ത്യൻ കമ്മ്യൂണിറ്റിയും ചേർന്നൊരുക്കുന്ന നിറങ്ങളുടെ ഉത്സവമായ ഹോളി ഏപ്രിൽ രണ്ടിന് പെയർലാൻഡ് ടൗൺ സെൻററിൽ ആഘോഷിക്കുന്നു. ഇത് ആദ്യമായാണ് വിപുലമായ രീതിയിൽ പ്രദേശത്ത് താമസിക്കുന്ന ഇന്ത്യയിലെ എല്ലാ കമ്യൂണിറ്റികളേയും ചേർത്തുനിർത്തി ഒരു ഉത്സവാഘോഷം ക്രമീകരിക്കുന്നത്. വൈവിധ്യങ്ങളായ സംസ്കാരങ്ങളുടെ ഒരു സമ്മേളനമായിത്തീരും ഈ ഹോളി ആഘോഷം എന്ന് സംഘാടകർ ഉറപ്പുനൽകി.
