
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സും ചേര്‍ന്ന് പുരുഷന്മാര്ക്കായി അല്‍ ഫത്തേ ഇസ്ലാമിക് സെന്ററിലും സ്ത്രീകള്‍ക്കായി ഖെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് പ്രിപ്പറേഷന്‍ ഓഫ് ഹോളി ഖുര്‍ആന്‍ ടീച്ചേഴ്സിലും സംഘടിപ്പിച്ച 30ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിനുള്ള പ്രാഥമിക യോഗ്യതാ റൗണ്ടില്‍ 336 പുരുഷന്മാരും 439 സ്ത്രീകളും ഉള്‍പ്പെടെ 775 മത്സരാര്‍ത്ഥികള്‍ പ്രാഥമിക യോഗ്യതാ മത്സരത്തിന് അര്‍ഹത നേടി.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന
മത്സരത്തില്‍ മൊത്തം 5,033 പേരാണ് പങ്കെടുത്തതെന്ന് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ജഡ്ജി ഷെയ്ഖ് ഉമര്‍ ബിന്‍ ദുഐജ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.


