മനാമ: ഹമദ് ബിൻ ഫൈസൽ അൽ മൽക്കിയെ പ്രധാനമന്ത്രിയുടെ കോടതി പ്രസിഡന്റും കാബിനറ്റ് സെക്രട്ടറി ജനറലുമായി നിയമിച്ചുകൊണ്ട് ഉത്തരവായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് ഉത്തരവിറക്കിയ തീയതി മുതൽ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ ഉത്തരവ് പ്രധാനമന്ത്രി നടപ്പിലാക്കും.


