മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തെ തുടർന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈൻ നാമകരണം ചെയ്തു.
രാജകീയ ഉത്തരവ് ഉദ്ധരിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചതായി ബഹ്റൈൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ആദ്യ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു. രാജകീയ ഉത്തരവ് ഇഷ്യു ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.