മനാമ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ചീഫ് കമാന്‍ഡര്‍ പദവിയായ ലെജിയണ്‍ ഓഫ് മെറിറ്റ് സ്വീകരിച്ച രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയ്ക്ക് അഭിനന്ദന പ്രവാഹം. ക്രൗൺ പ്രിൻസ് കോർട്ട് ചീഫ് ഷെയ്ഖ് ഖലീഫ ബിൻ ഡൈജ് അൽ ഖലീഫ രാജാവിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു.
ബഹ്റൈനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധം കൂടുതൽ ഏകീകരിക്കാനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ മാനിച്ചാണ് ബഹുമതി. സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും മേഖലയിലെ മുൻതൂക്കം പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്റൈനിന്റെ നില ഉയർത്തുന്നതിനുമുള്ള പരിശ്രമങ്ങളെയും സംഭാവനകളെയും അംഗീകരിച്ചുകൊണ്ട് രാജാവിന് ലഭിച്ച ബഹുമതിയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.