മനാമ: രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്സിഡബ്ല്യു) പ്രസിഡന്റുമായ പ്രിൻസസ് സാബിഖ ബിൻത് ഇബ്രാഹിം അൽ ഖലീഫയ്ക്ക് രാജാവ് ആശംസയറിയിച്ചു. 1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയത്തിന്റെ വാർഷികവും രാജാവിന്റെ 21 -മത് സ്ഥാനാരോഹണ വാർഷികവും കൂടിയാണ് ഓരോ ദേശീയ ദിനാഘോഷവും.
രാജാവിന്റെ നേതൃത്വത്തിലുള്ള ബഹ്റൈന്റെ നേട്ടങ്ങളെ രാജകുമാരി സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫ പ്രശംസിച്ചു. പ്രിൻസസ് സബീക്ക നൽകിയ മറുപടി സന്ദേശത്തിന് രാജാവ് നന്ദി അറിയിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും സംഭാവന ചെയ്യുന്നതിൽ ബഹ്റൈൻ സ്ത്രീകളെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.