മനാമ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഉണ്ടായ ആളപായത്തിലും നാശനഷ്ടത്തിലും ഹമദ് രാജാവ് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അനുശോചനം അറിയിച്ചു.
ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. ദുഖത്തിൽ പങ്കു ചേരുന്നതിനൊപ്പം നാശനഷ്ടങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ കഴിയട്ടെ എന്നും കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസിച്ചു.
പ്രകൃതിദുരന്തത്തെ മറികടക്കുന്നതിൽ രാജ്യ നേതാക്കൾക്ക് കഴിയട്ടെയെന്നും ദുരന്തത്തിന് ശേഷം കാണാതായവരുടെ സുരക്ഷയും രക്ഷാപ്രവർത്തനവും എളുപ്പമാകട്ടേയെന്നും രാജാവ് കൂട്ടിച്ചേർത്തു.