മനാമ: ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകൾ നേര്‍ന്ന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമ ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും . ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിലാണ് ഇന്ത്യന്‍ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ആശംസിച്ചത്.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസ സന്ദേശമയച്ചു.