
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചരിത്ര ഫോട്ടോ പ്രദര്‍ശനം മുഹറഖ് ഗവര്‍ണറേറ്റിലെ ബുസൈത്തീന്‍ കമ്മ്യൂണിറ്റി ഇവന്റ്സ് ഹാളില്‍ തുടങ്ങി.
ഉദ്ഘാടന ചടങ്ങില്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, മുഹറഖ് ഗവര്‍ണര്‍ സല്മാന് ബിന്‍ ഈസാ ബിന്‍ ഹിന്ദി അല്‍ മന്നായ്, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന് എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
മുഹറഖിന്റെ സമ്പന്നമായ പൈതൃകം, കരകൗശല വസ്തുക്കള്‍, ചരിത്ര സംഭവവികാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന 300ലധികം ഫോട്ടോകള്‍ ഇവിടെയുണ്ട്.
പ്രദര്‍ശനം ഡിസംബര്‍ 9 വരെ നീണ്ടുനില്‍ക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രദര്‍ശനം.


