
മനാമ: ബഹ്റൈനില്‍ വിദേശികളായ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 2026 മുതല്‍ നാലു വര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും വര്‍ധിപ്പിക്കും.
തൊഴില്‍ മേഖലയില്‍ ബഹ്റൈനികള്‍ക്ക് മുന്‍ഗണന നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തൊഴില്‍, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് അറിയിച്ചു. ഇപ്പോള്‍ ഒരു തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് 100 ദിനാറാണ്. ഇത് 2026ല്‍ 105 ദിനാറായും 2027ല്‍ 111 ദിനാറായും 2028ല്‍ 118 ദിനാറായും 2029ല്‍ 125 ദിനാറായും വര്‍ധിക്കും.
ഒന്നാം കാറ്റഗറിയില്‍ പെട്ട തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഈടാക്കുന്ന പ്രതിമാസ ഫീസ് 5 ദിനാറാണ്. ഇത് 2026ല്‍ 7.5 ദിനാറായും 2027ല്‍ 10 ദിനാറായും 2028ല്‍ 20 ദിനാറായും 2029ല്‍ 30 ദിനാറായും വര്‍ധിക്കും. രണ്ടാം കാറ്റഗറി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പ്രതിമാസ ഫീസ് 10 ദിനാറാണ്. ഇത് 2026ല്‍ 12.5 ദിനാറായും 2027ല്‍ 15 ദിനാറായും 2028ല്‍ 20 ദിനാറായും 2029ല്‍ 30 ദിനാറായും വര്‍ധിക്കും.
വിദേശ തൊഴിലാളികളുടെ പ്രതിമാസ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുകയിലും വര്‍ധനയുണ്ടാവും. ഇപ്പോള്‍ ഇത് 72 ദിനാറാണ്. ഇത് 2026ല്‍ 90 ദിനാറായും 2027ല്‍ 108 ദിനാറായും 2028ല്‍ 126 ദിനാറായും 2029ല്‍ 144 ദിനാറായും വര്‍ധിക്കും.


