
മനാമ: ബഹ്റൈനില്‍ വിവിധ ജോലികളില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്ഷന് വര്‍ധിപ്പിക്കാനും ഇതിനായി തൊഴില്ലിലായ്മ ഇന്‍ഷുറന്‍സ് ഫണ്ടില്‍നിന്ന് 463 ദശലക്ഷം ദിനാര്‍ വകയിരുത്താനും പാര്‍ലമെന്റില്‍ നിര്‍ദേശം.
ഖാലിദ് ബുവാനാക്, ഡോ. അലി അല്‍ നുഐമി, അഹമ്മദ് ഖരാത്ത, സൈനബ് അബ്ദുല്‍ അമീര്‍, ഇമാന് ഷോവൈറ്റര്‍ എന്നിവരാണ് നിര്‍ദേശം സമര്‍പ്പിച്ചത്. നിര്‍ദേശം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.
ഈ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ 2006ലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തി ഒരു വകുപ്പ് കൂടി ചേര്‍ക്കേണ്ടിവരും.
പദപ്രയോഗങ്ങളും വാദങ്ങളും അവലോകനം ചെയ്ത ശേഷം പാര്‍ലമെന്റിന്റെ സേവന സമിതി ഈ നിര്‍ദേശത്തെ പിന്തുണച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ഫണ്ടില്‍ മിച്ചം വരുന്ന തുക ഇതിനായി വിനിയോഗിക്കാമെന്ന് സമിതി നിര്‍ദേശിച്ചിട്ടുമുണ്ട്.
