
മനാമ: ബഹ്റൈനും സൗദി അറേബ്യയ്ക്കുമിടയിലുള്ള കിംഗ് ഫഹദ് കോസ് വേയില്‍ ക്രോസിംഗ് ഫീസ് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഫെബ്രുവരി 18ന് പ്രാബല്യത്തില്‍ വരും.
വണ്‍ വേ ക്രോസിംഗിന് കാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും ഇനി 3.52 ദിനാറായിരിക്കും ഫീസ്. മിനി ബസുകള്‍ക്ക് 5.53 ദിനാര്‍. വലിയ ബസ്സുകള്‍ക്ക് 7.04 ദിനാര്‍. ട്രക്കുകള്‍ക്ക് ടണ്ണിന് 0.70 ദിനാര്‍ വീതവും ഈടാക്കും.
ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍, ദിവസേന പതിവായി ഇതുവഴി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫീസില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


