
മനാമ: അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബാച്ചിലേഴ്സ് ബിരുദം സ്ഥാപിക്കാനുള്ള റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനിന്റെ അഭ്യര്‍ത്ഥന ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു.
വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും പതിവ് യോഗത്തിലാണ് തീരുമാനം.
ബിസിനസ് ഇന്റലിജന്റ് ആന്റ് അനലിറ്റിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും ആരംഭിക്കാനുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സൈബര്‍ സെക്യൂരിറ്റി) മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദത്തിനുള്ള ബഹ്റൈന്‍ പോളിടെക്നിക്കിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു.
ഫ്രാന്‍സിലെ ഐ.എസ.്സി. ഇന്‍സ്റ്റിറ്റ്യൂട്ട് സുപ്പീരിയര്‍ ഡി കൊമേഴ്സുമായുള്ള അപ്ലൈഡ് സയന്‍സ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രവും ഇ.ടി.എസ്. പരീക്ഷകള്‍ക്കുള്ള കരാറും അംഗീകരിച്ചു. വെസ്റ്റ്ക്ലിഫ് യൂണിവേഴ്സിറ്റിയുമായുള്ള (യു.എസ്.എ) ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി. അല്‍ മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുമായുള്ള (യു.എ.ഇ) ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി. കാമ്പാനിയ സര്‍വകലാശാലയായ ലൂയിജി വാന്വിറ്റെല്ലി(ഇറ്റലി)യുമായുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി.
കനേഡിയന്‍ ഇന്റര്‍നാഷണല്‍ കോളേജുമായുള്ള (ഈജിപ്ത്) ഗള്‍ഫ് സര്‍വകലാശാലയുടെ ധാരണാപത്രങ്ങള്‍ അംഗീകരിച്ചു. ജക്കാര്‍ത്ത ഗ്ലോബല്‍ യൂണിവേഴ്സിറ്റി(ഇന്തോനേഷ്യ)യുമായുള്ള ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി. റഷ്യയിലെ എം.ജി.ഐ.എം.ഒ. സര്‍വകലാശാലയുമായുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി.
ഇന്റര്‍നാഷണല്‍ ബിസിനസ് നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിനായി ലിവര്‍പൂള്‍ സര്‍വകലാശാലയുമായുള്ള (യു.കെ) റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമന്‍സിന്റെ ധാരണാപത്രത്തിന് അംഗീകാരം നല്കി. നേപ്പാള്‍ അക്കാദമി ഓഫ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റുമായി വാട്ടേല് ബഹ്റൈന്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് അംഗീകാരം നല്കി.
അങ്കാറ യൂണിവേഴ്സിറ്റി(തുര്‍ക്കി)യുമായുള്ള റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ടിന്റെ (ആര്.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍) ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി.
