
മനാമ: കര്‍ശനമായ ആരോഗ്യ സുരക്ഷാ വിലയിരുത്തലില്‍ ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളം (ബി.ഐ.എ) ഉയര്‍ന്ന റേറ്റിംഗ് നേടി.
പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള മികച്ച ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതുകൊണ്ടാണ് ഈ റേറ്റിംഗ് ലഭിച്ചത്. അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങള്‍ (ഐ.എച്ച്.ആര്) നടപ്പാക്കാനുള്ള ജി.സി.സി. കമ്മിറ്റിയിലെയും ബഹ്റൈന്റെ ഐ.എച്ച്.ആര്. ടീമിലെയും പ്രതിനിധികള്‍ ചേര്‍ന്നാണ് വിലയിരുത്തല്‍ നടത്തിയത്.
