കൊച്ചി ∙ കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം.പൊലീസ് സംരക്ഷണത്തിലായിരിക്കെ ആയിരുന്നു ആക്രമണം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റി.ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും നേതാവ് ബസുടമയെ അടിച്ചു. ഹൈക്കോടതിയുടെ കരണത്താണ് ആ അടിയെന്നു കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിഐടിയു നേതാവിനോടു നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.തൊഴിൽ തർക്കത്തെത്തുടർന്ന് ബസുടമ രാജ്മോഹനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 6 പൊലീസുകാർ സംരക്ഷണത്തിനുണ്ടായിരിക്കെയാണ് രാജ്മോഹനെ സിഐടിയു നേതാവ് കെ.ആർ.അജയ് മർദിച്ചത്. ഒരു മാസത്തേക്കു പൊലീസ് സംരക്ഷണം നൽകാനുള്ള ജൂൺ 23ലെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണു രാജ്മോഹനു മർദനമേറ്റത്. തുടർന്നു മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.ശമ്പളത്തർക്കത്തെ തുടർന്നു സിഐടിയു കൊടികുത്തിയ വെട്ടിക്കുളങ്ങര ബസിനു മുന്നിൽ വച്ച് കഴിഞ്ഞ മാസമാണ് ഉടമ രാജ്മോഹൻ കൈമളിനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ കെ.ആർ.അജയ് കയ്യേറ്റം ചെയ്തത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി