ബാഴ്സലോണ: സ്പെയിൻ ഇന്റർനാഷണൽ എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ 120 കിലോമീറ്റർ ഓട്ടത്തിൽ ചരിത്ര വിജയം കുറിച്ച് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. കൂടാതെ 160 കിലോമീറ്റർ ഓട്ടത്തിലും ബഹ്റൈനികൾ നേട്ടം കൈവരിച്ചു. 120 കിലോമീറ്റർ ഓട്ടത്തിൽ ഒത്മാൻ അൽ അവാധി രണ്ടാം സ്ഥാനത്തും സഹതാരം മുഹമ്മദ് അബ്ദുൽഹമീദ് അൽ ഹാഷെമി മൂന്നാം സ്ഥാനത്തും എത്തി.

ആറ് മണിക്കൂർ 19 മിനിറ്റ് 35 സെക്കൻഡ് സമയം കുറിച്ചാണ് ഷെയ്ഖ് നാസർ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. അൽ അവധിയെക്കാൾ ഒരു സെക്കൻഡും അൽ ഹാഷെമിയെക്കാൾ രണ്ട് സെക്കൻഡും മുന്നിലാണ് ഷെയ്ഖ് നാസർ ഫിനിഷ് ചെയ്തത്.
