മനാമ: ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനും ചാരിറ്റി വർക്ക്സ് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, യുഎഇ ഹോപ്പ് പ്രോബ് റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തെ തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിച്ചു.
ജപ്പാനിലെ തനേഗാഷിമ ദ്വീപിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് എമിറേറ്റ്സ് മാർസ് മിഷൻ വിക്ഷേപണം നടത്തിയത്. ചൊവ്വയെ പര്യവേക്ഷണം ചെയ്ത ആദ്യത്തെ അറബ്, ഇസ്ലാമിക് ബഹിരാകാശ ദൗത്യമായി ചരിത്രം കുറിച്ചു.
യുഎഇയ്ക്കും അറബ്, ഇസ്ലാമിക് രാജ്യങ്ങൾക്കും അഭിമാനമായ ഈ പദ്ധതി യുവ എമിറാറ്റികളുടെ പരിശ്രമങ്ങളുടെ വ്യക്തമായ സ്ഥിരീകരണമാണ്. യുഎഇയുടെ ഏറ്റവും വലിയ ശാസ്ത്ര നേട്ടമാണിതെന്നും ഈ മഹത്തായ നേട്ടങ്ങൾ അറബികൾക്കും ഇസ്ലാമിക രാഷ്ട്രങ്ങൾക്കും അഭിമാനമാണെന്നും ഷെയ്ഖ് നാസർ പറഞ്ഞു.
വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക