
മനാമ: ബഹ്റൈൻ ബില്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ (ബി.ബി.എസ്.ഡി.എഫ്) പേരിൽ ഭേദഗതി വരുത്തി സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡൻ്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് (21) പുറപ്പെടുവിച്ചു.
ഇതോടെ ഫെഡറേഷൻ്റെ പേര് ബഹ്റൈൻ ബില്യാർഡ്സ് ആന്റ് ഡാർട്ട്സ് ഫെഡറേഷൻ എന്നായി മാറി. ഫെഡറേഷൻ്റെ നിയമാവലിയിലും രജിസ്ട്രേഷൻ റെക്കോർഡുകളിലും പേര് മാറ്റി രേഖപ്പെടുത്തും.
