മനാമ: ഹൈസ് ഹൈനെസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഫാൽക്കൺറി ചാമ്പ്യൻഷിപ്പിലെ വിജയികളെ ആദരിച്ചു. ബഹ്റൈന്‍ മാർഷ്യൽ ആർട്സ് കൗണ്‍സില്‍ ചെയര്മാന് ഹിസ് ഹൈനസ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് വിജയികളെയും പ്രഫഷണലുകളേയും ആദരിച്ചത്. സഖിർ പ്രദേശത്തെ ബഹ്റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിലാണ് ചടങ്ങ് നടന്നത്.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് (എസ്.സി.വൈഎസ്) പരമ്പരാഗത കായിക സമിതിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. നാസര്‍ ബിന്‍ ഹമദ് ഫാല്‍ക്കണ്‍റി ആൻഡ് ഹണ്ടിംഗ് സീസണിന്റെയും ഏഴാം പതിപ്പിന്റെ ഭാഗമായിട്ടാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. പരമ്പരാഗത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) പ്രസിഡന്റ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുടെ ശ്രമങ്ങളെ ബഹ്റൈന്‍ മാർഷ്യൽ ആർട്സ് കൗണ്‍സില്‍ ചെയര്മാന് പ്രശംസിച്ചു.