മനാമ: ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബില്‍ നൈറ്റ് ലൈറ്റിംഗ് പദ്ധതി റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയര്മാന് ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടുമുള്ള കുതിരപ്പന്തയക്കാരെ ആകര്‍ഷിക്കാനും കുതിരപ്പന്തയ മത്സരങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനുമായി ഉയര്‍ന്ന അന്തര്‍ദേശീയ നിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കിയത്. വരാനിരിക്കുന്ന 2024/2025 സീസണ് മുതല്‍ ഇവിടെ നൈറ്റ് റേസുകള്‍ ആരംഭിക്കുമെന്ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് അറിയിച്ചു.
വരാനിരിക്കുന്ന സീസണ് രാജ്യത്തിന്റെ കുതിരപ്പന്തയ ചരിത്രത്തില്‍ ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തും. ബഹ്റൈന്‍ ടര്‍ഫ് സീരീസിന്റെ നാലാം പതിപ്പില്‍ റേസുകളുടെ പരമ്പര 12 റൗണ്ടുകളും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫിയുടെ ആറാം പതിപ്പും ഉള്‍പ്പെടുത്തും. കൂടാതെ വരാനിരിക്കുന്ന സീസണില്‍ പ്രാദേശിക മത്സരങ്ങളുടെ എണ്ണം ഒരു വിപുലീകരിക്കുകയും ചെയ്യും.
നൈറ്റ് ലൈറ്റിംഗ് പദ്ധതിയില്‍ 68 ലൈറ്റിംഗ് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യ വികസനങ്ങള്‍ ഒരു വിശിഷ്ട മത്സര അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.