അഷ്ഗാബത്ത്: തുര്‍ക്കുമാന്‍ കവിയും തത്ത്വചിന്തകനുമായ മാഗ്തിംഗുലി ഫ്രാഗിയുടെ 300-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രത്തലവന്മാരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബിന്റെ (ആര്.ഇ.എച്ച്.സി) ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ തുര്‍ക്കുമാനിസ്ഥാനിലെത്തി.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ചാണ് അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കുന്നത്. തുര്‍ക്കുമാനിസ്ഥാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അഹമ്മദ് കുര്‍ബനോവ്, തുര്‍ക്കിയിലെ ബഹ്റൈന്‍ അംബാസഡര്‍ ബസ്സാം അഹമ്മദ് മര്‍സൂഖ് എന്നിവര്‍ ചേര്‍ന്ന് ഷെയ്ഖ് ഫൈസലിനെ സ്വീകരിച്ചു.