ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന കമ്പനിയായ ഹീറോ മോട്ടോകോർപ്പ്, തങ്ങളുടെ സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ വില ഇന്ത്യയിൽ ഉടൻ പ്രാബല്യത്തിൽ വരും. 1000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. പണപ്പെരുപ്പമാണ് വിലവർധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഈ വില വർധനവ് എന്നത് ശ്രദ്ധേയമാണ്. എല്ലാ മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 55,450 രൂപ മുതൽ 1,36,378 രൂപ വരെയുള്ള പതിനാല് മോട്ടോർസൈക്കിളുകളും (എക്സ്-ഷോറൂം) 66,250 രൂപ മുതൽ 77,078 രൂപ (എക്സ്-ഷോറൂം) വരെയുള്ള നാല് സ്കൂട്ടറുകളുമാണ് ഹീറോ മോട്ടോകോർപ്പിന് നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത്.
Trending
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
- ആഗോള ശ്രദ്ധയാകര്‍ഷിച്ച് ബഹ്റൈന്‍ ശരത്കാല മേള
- മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: അഭിമന്യു സക്സേന
- കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്
- ”വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽക്കണം”: വികാസ് അഗർവാൾ
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ 30ഓളം കേസുകളെത്തി