
മനാമ: ബഹ്റൈനില്‍ 2026ലെ പുണ്യറമദാന് മാസത്തില്‍ പൈതൃക ഗ്രാമ സായാഹ്നോത്സവത്തിന്റെ രണ്ടാം പതിപ്പ് മാര്‍ച്ച് 3 മുതല്‍ 6 വരെ തുടര്‍ച്ചയായി നാല് ദിവസങ്ങളിലായി നടക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി സാംസ്കാരിക, പൈതൃക, വിനോദ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമായൊരു അന്തരീക്ഷത്തിലാണ് ഉത്സവം.
ഒരു പ്രത്യേക ഗെര്‍ഗാവ് ആഘോഷം ഉത്സവത്തിലുണ്ടായിരിക്കും.
പൈതൃകഗ്രാമം എല്ലാ ദിവസവും രാത്രി 9 മുതല്‍ പുലര്‍ച്ചെ 1 പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.
ഈ വര്‍ഷത്തെ പതിപ്പില്‍ വ്യത്യസ്തമായ പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു പാക്കേജുണ്ട്. അതില്‍ ഗ്രാമത്തിലെ വീടുകളില്‍ ഗെര്‍ഗാവ് വിതരണം, നാടന്‍ കലാ ഗ്രൂപ്പുകളുടെ ദൈനംദിന പ്രകടനങ്ങള്‍, കുട്ടികള്‍ക്കായി വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.


