
മനാമ: ബഹ്റൈനിലെ ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം.
മറിയം അല്‍ ധെയ്ന്‍ എം.പിയാണ് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിന്റെ ഭാഗമായി നടക്കുന്ന വാര്‍ഷികോത്സവത്തിനാണ് ഹെറിറ്റേജ് വില്ലേജ് പ്രധാനമായും സജീവമാകുന്നത്. എല്ലാ കാലത്തും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു.


