തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്കും ശുപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാമെന്നാണ് ശുപാര്‍ശ.
ഐ.പി.സി. 354 പ്രകാരം കേസെടുക്കാമെന്ന പരാമര്‍ശം സ്വകാര്യത കണക്കിലെടുത്ത് പുറത്തുവിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടിമാർക്കു നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമ കമ്മിറ്റി മുമ്പാകെ നടിമാർ മൊഴി നല്‍കിയിട്ടുണ്ട്.



