
മനാമ: ദമ്മാമിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു.
ഇതിനായി ബഹ്റൈന്‍ ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ടി.എച്ച്.സി. ദി ഹെലികോപ്റ്റര്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു.
ബഹ്റൈന്റെ ആദ്യത്തെ അന്താരാഷ്ട്ര ഹെലികോപ്റ്റര്‍ സര്‍വീസാണിതെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.


