ഹൈദരാബാദ് : തുടര്‍ച്ചയായ മൂന്ന് ദിവസം പെയ്ത കനത്തമഴയില്‍ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.ജയശങ്കര്‍ ഭൂപാല്പളളി ജില്ലയില്‍ വെളളപ്പൊക്കത്തില്‍ കുടുങ്ങിയ 10 കര്‍ഷകരെ ഹെലികോപ്ടറിന്റെസഹായത്തോടെ ദേശീയ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തകര്‍ രക്ഷിച്ചു. സിദ്ധിപേട്ടില്‍ ഒരു ട്രക്ക് ഒലിച്ചുപോയി. ക്ലീനര്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ വെളളത്തില്‍ മുങ്ങിപ്പോയി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു