തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജീവനക്കാരൻ ഹൃദ്രോഗ ബാധയെ തുടർന്ന് മരിച്ചു. കാര്യവട്ടം പുല്ലാന്നിവിള സജി നിവാസിൽ സി എൽ സജികുമാർ (48) ആണ് മരിച്ചത്. ബയോ കെമിസ്ട്രി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് സജികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിനു മുന്നിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ് അന്ത്യാഞ്ജലിയർപ്പിച്ചു.
ഭാര്യ: മിനി സജി
മക്കൾ: സോന എസ് ലൂയിസ് (നേഴ്സിംഗ് വിദ്യാർത്ഥി)
സിജോ എസ് ലൂയിസ് (ആറാം ക്ലാസ് വിദ്യാർത്ഥി, പട്ടം സെന്റ് മേരീസ്)
