
മനാമ: രണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തപാല്‍ പാര്‍സല്‍ വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികളായ ഏഷ്യന്‍ ദമ്പതികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
മയക്കുമരുന്ന് കടത്തി എന്ന കുറ്റം ഇരുവരും നിഷേധിച്ചു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചു. തങ്ങള്‍ക്ക് ഒരു പിഞ്ചുകുഞ്ഞുണ്ടെന്നും അതിനെ സംരക്ഷിക്കുന്നതിനായി വിട്ടയയ്ക്കണമെന്നും ഭാര്യ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഭര്‍ത്താവ് ഇതിനെ പിന്തുണച്ച് സംസാരിച്ചു.
തങ്ങളുടെ പേരിലെത്തിയ പാര്‍സലുകളില്‍ മയക്കുമരുന്നുള്ള കാര്യം അറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. കേസില്‍ പ്രതിയായ സ്ത്രീ ഒരു വനിതാ സലൂണിലെ ജീവനക്കാരിയും ഭര്‍ത്താവ് മറ്റൊരു സ്ഥാപനത്തില്‍ സെയില്‍സ്മാനുമാണ്.


