
മനാമ: ബഹ്റൈനിലെ ഫിലിപ്പീന്‍സ് എംബസിയുമായി സഹകരിച്ച് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് മുഹറഖ് ബോള്‍റൂമില്‍ വെച്ച് ഹെല്‍ത്തി പിനോയ് കാമ്പെയ്ന് 2025ന് തുടക്കം കുറിച്ചു.
ബഹ്റൈനിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ ആനി ജലാന്‍ഡോ-ഓണ്‍ ലൂയിസ്, കോണ്‍സല്‍ ബ്രയാന്‍ ജെസ് ടി. ബാഗുയോ, ലേബര്‍ അറ്റാഷെ ഓര്‍വില്‍ ബല്ലിറ്റോക്ക്, വെല്‍ഫെയര്‍ ഓഫീസര്‍ ജുവിലിന് ആന്‍സ് ഗുമാബെ, എസ്.എസ്.എസ് പ്രതിനിധി ജോണ്‍ സിബ്ബലൂക്ക, അസിസ്റ്റന്‍സ്-ടു-നാഷണല്‍സ് ഓഫീസര്‍ ലൂസിയ റാമിറെസ്, എംബസി സ്റ്റാഫ് ജൂലിയസ് മാമാക്ലേ, അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ സംരംഭത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ കാമ്പെയ്ന്. ബഹ്റൈനിലെ ഫിലിപ്പിനോ സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ളതാണിത്. ഹെല്‍ത്തി പിനോയ് കാമ്പെയ്നിന്റെ ഭാഗമായി ബഹ്റൈനിലുടനീളമുള്ള എല്ലാ ഫിലിപ്പിനോകള്‍ക്കും ഓഗസ്റ്റ് മാസം മുഴുവന്‍ എല്ലാ അല്‍ ഹിലാല്‍ ശാഖകളിലും സൗജന്യ ആരോഗ്യ പരിശോധനകള്‍ ലഭ്യമാകും.
ഔദ്യോഗിക കാമ്പെയ്ന് ഓഗസ്റ്റ് ഒന്നിന് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ (മനാമ സെന്‍ട്രല്‍ ബ്രാഞ്ച്) ആരംഭിക്കും. രാവിലെ 7:30 മുതല്‍ സൗജന്യ രക്തപരിശോധന ആരംഭിക്കും. രക്തത്തിലെ പഞ്ചസാര, ആകെ കൊളസ്ട്രോള്‍
വൃക്കയുടെ പ്രവര്‍ത്തനം (ക്രിയാറ്റിനിന്‍), കരള്‍ പരിശോധന (എസ്.ജി.പി.ടി), യൂറിക് ആസിഡ് എന്നീ പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടും. പരിശോധനാ ഫലങ്ങളുടെ വിലയിരുത്തലിനായി സൗജന്യ ഡോക്ടര്‍ കണ്സള്ട്ടേഷനുകളുണ്ടാകും. എം.ഡബ്ല്യു.ഒ, ഒ.ഡബ്ല്യു.ഡബ്ല്യു.എ, എസ്.എസ്.എസ്. എന്നിവയുടെ പിന്തുണ ഉള്‍പ്പെടെ ഫിലിപ്പൈന്‍ എംബസി നല്കുന്ന കോണ്‍സുലര്‍ ഔട്ട്റീച്ച് സേവനങ്ങളുമുണ്ടാകും.
രാവിലെ 9:00 മുതല്‍ 10:00 വരെ ഡോ. നൗഫല്‍ നസറുദീന്റെ ‘ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമവും രക്താതിമര്‍ദ്ദവും പ്രമേഹവും തടയലും’ എന്ന പ്രത്യേക ആരോഗ്യ അവബോധ പ്രഭാഷണമുണ്ടാകും.
അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ തുടര്‍ച്ചയായ ഉദാരമതിത്വത്തിനും പിന്തുണയ്ക്കുംഅംബാസഡര് ആനി ജലാന്‍ഡോ-ഓണ്‍ ലൂയിസ് നന്ദിപറഞ്ഞു. ഫിലിപ്പീന്‍സ് എംബസിയുടെ അചഞ്ചലമായ പിന്തുണയ്ക്ക് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രനും നന്ദി പറഞ്ഞു.
