
മനാമ: മുഹറഖ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുകളെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ‘ആരോഗ്യമുള്ള ഗവര്‍ണറേറ്റുകള്‍’ ആയി ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ആഹ്ലാദ നിറവില്‍ ബഹ്റൈന്‍.
അംഗീകാരത്തിന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെയും ആരോഗ്യ മന്ത്രി ജലീല ബിന്ത് സയ്യിദ് ജവാദ് ഹസനെയും ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അഭിന്ദിച്ചു. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇരു ഗവര്‍ണറേറ്റുകളും അവരുടെ ആരോഗ്യപ്രവര്‍ത്തകരും കാണിച്ച അര്‍പ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു.
2024 നവംബറില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഡബ്ല്യു.എച്ച്.ഒ. മാനദണ്ഡങ്ങള്‍ പാലിച്ചു. 2025 ഫെബ്രുവരിയില്‍ മുഹറഖ് ഗവര്‍ണറേറ്റും മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി.
