മനാമ: ബഹ്റൈനിലെ റസ്റ്റൊറൻറുകളും കോഫി ഷോപ്പുകളും ഇന്നുമുതൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പുനരാരംഭിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റസ്റ്റൊറൻറുകളിലും കോഫി ഷോപ്പുകളിലും 30 പേർക്കാണ് ഇരുന്നു കഴിക്കാൻ അനുവാദം നൽകിയിട്ടുള്ളത്.
പ്രധാന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:
1. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തിൽ പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവരെ അകത്ത് കടത്തരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം.
2. ജീവനക്കാരനോ ഉപഭോക്താവോ കോവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ അകത്ത് പ്രവേശിപ്പിക്കരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം.
3. റിസർവേഷൻ പ്രോത്സാഹിപ്പിക്കണം. എന്നാൽ, സാമൂഹിക അകലം പാലിക്കാൻ കഴിയുമെങ്കിൽ റിസർവേഷൻ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
4. ഓരോ റിസർവേഷനിലും എത്തുന്ന സംഘത്തിലെ ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും റിസർവേഷൻ സമയവും തീയതിയും രേഖപ്പെടുത്തണം. 30 ദിവസത്തേക്ക് ഈ വിവരങ്ങൾ സൂക്ഷിക്കണം.
5. സീറ്റ് ലഭ്യമല്ലെങ്കിൽ ഉപഭോക്താവ് പുറത്ത് കാത്തുനിൽക്കണം.
6. പ്രവേശന കവാടങ്ങളിലും ഭക്ഷണ മേശകളിലും റെസ്റ്റ് റൂമുകളിലും 70 ശതമാനമെങ്കിലും ആൽക്കഹോൾ ഉൾക്കൊള്ളുന്ന ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം.
7. പേപ്പർ നാപ്കിനുകൾ ലഭ്യമാക്കണം.
8. ഒരുതവണ ഭക്ഷണ ശേഷം പുനരുപയോഗിക്കാവുന്ന മേശവിരികളും മാറ്റുകളും നാപ്കിനുകളും കഴുകണം. ടവലുകൾ 80 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരികളാണ് അഭികാമ്യം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
9. ഭക്ഷണം കഴിക്കാൻ എത്തുമ്പോഴും പുറത്തേക്ക് പോകുമ്പോഴും മാസ്ക് ധരിക്കണം. ഇതിന് കൂട്ടാക്കാത്തവർക്ക് പ്രവേശനം അനുവദിക്കരുത്.
10. മാലിന്യങ്ങൾ ശേഖരിക്കാൻ കൂടുതൽ സംവിധാനം ഒരുക്കണം. കൂടെക്കൂടെ നീക്കം ചെയ്യുകയും വേണം.
11. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണം ലഭ്യമാക്കേണ്ടത്.
12. ജീവനക്കാർ എല്ലാ സമയവും മാസ്ക്കും ഗ്ലൗസും ധരിക്കണം.
13. സെൽഫ് സർവിസ് ഒപ്ഷൻ ഒഴിവാക്കണം. ഭക്ഷണം ടേബിളിൽ നൽകണം.
14. സർവിസ് കൗണ്ടറിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് ഫുഡ് കോർട്ടുകളിൽ മാത്രം.