മനാമ: അൽ റവാബി പ്രൈവറ്റ് സ്കൂൾ മുൻകരുതൽ നടപടിയുടെ ഭാഗമായി പത്തുദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് സ്കൂളിലെ ക്ലാസുകൾ നിർത്തിവച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
അടച്ചിട്ടിരിക്കുന്ന പത്തു ദിവസവും വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെയായിരിക്കും കേസുകൾ നൽകുക. ഈ കാലയളവിൽ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിൽ മാത്രമാണ് ക്ലാസുകൾ ആരംഭിക്കുക. സ്കൂൾ വീണ്ടും തുറക്കുന്നതിന് ആരോഗ്യ മന്ത്രാലയമാണ് തീരുമാനമെടുക്കുക.