മനാമ: ആരോഗ്യ മന്ത്രാലയം പ്രധാന ഓഫീസുകൾ ജുഫെയറിൽ നിന്ന് സനബിസിലെ അൽ ഖൈർ ടവറിലേക്ക് മാറ്റി. എല്ലാ പ്രധാന വകുപ്പുകളും ഡിവിഷനുകളും അവരുടെ സേവനങ്ങളും പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും നവംബർ എട്ടിന് അവിടെ നിന്ന് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഭരണ, സാമ്പത്തിക, സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പിന്തുണ നൽകാനും ഉപഭോക്തൃ സേവനത്തിനായി ഒരു കേന്ദ്രം താഴത്തെ നിലയിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.