
മനാമ: ബഹ്റൈനില്‍ സ്വദേശി പുരുഷന്മാരുടെ വിദേശികളായ വിധവകള്‍ക്കും നിര്‍ബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ് അറിയിച്ചു.
ആരോഗ്യ മന്ത്രാലയം ഇക്കാര്യം പരിശോധിച്ചിട്ടുണ്ട്. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ഇതിനായി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇത് നടപ്പാക്കാന്‍ 2018ലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


