മനാമ: ബഹ്റൈന്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിനെ (ആര്.എം.എസ്) പ്രതിനിധീകരിച്ച് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സും (ബി.ഡി.എഫ്) സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും (എസ്.സി.എച്ച്) സംയുക്തമായി ‘ആര്.എം.എസ്-ഹോപ്പ്’ ആരോഗ്യ ഇന്‍ഫര്‍മേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത് നടപ്പിലാക്കുന്നതിനുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവെച്ചു.
ഒപ്പിടല്‍ ചടങ്ങില്‍ എസ്.സി.എച്ച്. ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്, മുതിര്‍ന്ന ബി.ഡി.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏകീകൃതവും സംയോജിതവുമായ സംവിധാനത്തിലൂടെ ബഹ്റൈനിലെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ ഡോ. ഷൈഖ് മുഹമ്മദ് പറഞ്ഞു.
പുതിയ സംവിധാനം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള രോഗികളുടെ രേഖകള്‍ ഏകീകരിക്കുമെന്നും രോഗനിര്‍ണ്ണയ കൃത്യത മെച്ചപ്പെടുത്തുമെന്നും ഡാറ്റാ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതോടൊപ്പം ചികിത്സാലഭ്യത ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- മാലയുടെ കൊളുത്ത് മാത്രം സ്വർണം; മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
- ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
- ബോബിക്ക് ജയിലിൽ പ്രത്യേക സൗകര്യം? 200 രൂപ എത്തിച്ചു നൽകി, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും
- ഹൃദയാഘാതം: ബഹ്റൈനിൽ മലയാളി മരണപ്പെട്ടു
- ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ (കേരള) ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് 16 ന് കൊച്ചിയിൽ നടക്കും.
- പത്തനംതിട്ടയിലേത് സമാനതകളില്ലാത്ത ക്രൂരത; അറസ്റ്റിലായവരുടെ എണ്ണം 44 ആയി, 30-ൽ അധികം കേസുകൾ
- തലസ്ഥാനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം? കമ്മലും മാലയും കാണാനില്ല
- ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.