
മനാമ: ആരോഗ്യ സേവനങ്ങളിലെ സാങ്കേതിക അടിസ്ഥാനസൗകര്യ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള ക്ലൗഡ് അധിഷ്ഠിത ഏകീകൃത ആശയവിനിമയം നല്‍കുന്നതിനായി ബിയോണ് ഗ്രൂപ്പ് കമ്പനിയായ ബറ്റെല്കോയുമായി ബഹ്റൈന്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പ് സഹകരണ കരാര്‍ ഒപ്പുവെച്ചു.
സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അദ്ബി അല്‍ ജലഹമയും ബറ്റെല്‍കോ സി.ഇ.ഒ. മൈതം അബ്ദുല്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഡിജിറ്റല്‍ പരിവര്‍ത്തനം, സൈബര്‍ സുരക്ഷ, സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയിലെ ഭാവി സഹകരണ അവസരങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
