മനാമ: പുതുവത്സര അവധിക്കാലത്ത് രാജ്യത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മുഹർറാക്ക് നോർത്തേൺ ഹെൽത്ത് സെന്റർ, റിഫയിലെ ഹമദ് കനൂ ഹെൽത്ത് സെന്റർ, ഈസ ടൗണിലെ യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ 24 മണിക്കൂറും സേവനം നൽകും.
ഹമദ് ടൗണിലെ മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ (റൗണ്ട്എബൗട്ട് 17) ആഴ്ചയിലുടനീളം രാവിലെ 7 മുതൽ രാത്രി 11 വരെ തുറന്നിരിക്കും.