
മനാമ: ബഹ്റൈനിലെ പഴയ ഈസ്റ്റ് റിഫ ഹെല്‍ത്ത് സെന്ററിനെ സതേണ്‍ ഗവര്‍ണറേറ്റിന്റെ ഓങ്കോളജി സെന്ററാക്കിമാറ്റാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
ഡോ. അലി അല്‍ നുഐമി, മുഹമ്മദ് മൂസ, ബദര്‍ അല്‍ തമീമി, മുഹമ്മദ് യൂസഫ് അല്‍ മറാഹി, നജീബ് അല്‍ കൊവാരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഇതുവഴി പ്രദേശവാസികള്‍ക്ക് കാന്‍സര്‍ ചികിത്സ അടുത്തു തന്നെ ലഭ്യമാക്കാനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെയും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിലെയും തിരക്ക് കുറയ്ക്കാനുമാവുമെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി.
സതേണ്‍ ഗവര്‍ണറേറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്ന് അല്‍ നുഐമി പറഞ്ഞു.


