തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇന്ന് മുതലാണ് സംസ്ഥാനത്ത് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ഹോട്ടൽ- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള ഹെൽത്ത് കാർഡെടുക്കണം. ഭക്ഷ്യ വിഷബാധകൾ ശുചിത്വം അടക്കമുപള്ള വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ശക്തമാക്കിയത്. പലയിടത്തും കൃത്യമായ പരിശോധനകളില്ലാതെ ഹെൽത്ത് കാർഡ് നല്‍കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഡ് നിർബന്ധമാക്കുമെന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Trending
- ഇന്‍ഡക്സ് ബഹ്റൈൻ ലേബർ ക്യാംപിൽ ഇഫ്താർ വിരുന്നൊരുക്കി
- അനു കെ വർഗീസിന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്ര അയപ്പ് നൽകി
- ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
- ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
- ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി മൂന്നു ദിവസം
- എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
- എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ജീവകാരുണ്യ മെഡല്‍ നല്കി ആദരിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് വേട്ട; നിരവധി പേര് അറസ്റ്റില്‍