ദില്ലി: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിൽ തെറ്റില്ല. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച് മുരളീധരൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസിക്കും ഇല്ലാത്ത പ്രശ്നമാണ് മന്ത്രി വിഎൻ വാസവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണെന്നും നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മന്ത്രി വാസവന്റെ വിമർശനം. ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്നും ഇപ്പോഴും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുന്നവർ ചിന്തിക്കണമെന്നും കെ മുരളീധരൻ തിരിച്ചടിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആരുടെയും സൗജന്യം കോൺഗ്രസിന് ആവശ്യമില്ല. അവിടെ മത്സരം ഒഴിവാക്കേണ്ട സാഹചര്യമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതല്ല പൊതുവികാരം. മൃഗീയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് ജയിക്കും. കുറഞ്ഞത് 25000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ