കൊല്ലം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. കരുനാഗപ്പള്ളി, കുതിരപന്തി, കമ്പിഴേത്ത് കിഴക്കതിൽ, അനീഷ്(27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി പ്രതി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി കരുനാഗപ്പള്ളിയിലുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു.ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് ഇയാൾ പിന്മാറിയതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൊലീസ് സൈബർ സെൽ സഹായത്തോടെ അനീഷിന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.എമാരായ ഷെമീർ, ഷാജിമോൻ, റഹീം, സി.പി.ഒ ഹാഷിം എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
Trending
- നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; സിവിൽ ഡിഫൻസ് സംഘം തീയണച്ചു
- പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത
- സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും ഒരിഞ്ച് മാറാതെ ജെൻ സി, മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, ‘പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ല’
- പൊലീസുമായി സഹകരിക്കുമെന്ന് റാപ്പര്‍ വേടൻ; ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി
- കാല്പനിക പ്രണയ സ്മൃതിയുണർത്തി യുവ എഴുത്തുകാരൻജിബിൻ കൈപ്പറ്റ രചിച്ച ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…
- പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കില്ല; ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം, നാണംകെട്ട ആഹ്വാനമെന്ന് ബിജെപി