ഇടുക്കി: ഇടുക്കി അടിമാലിയിൽ മദ്യപിച്ച 3 യുവാക്കൾക്ക് ശാരീരിക അസ്വാസ്ഥ്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് 3 യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വഴിയിൽ നിന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.